We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
ദിവ്യകാരുണ്യ ആരാധന സഭ തന്റെ മിഷനറി ദൗത്യം സ്വദേശത്തെന്നപോലെ വിദേശത്തും വ്യാപിച്ചതനുസരിച്ച് മാനന്തവാടി പ്രൊവിൻസിന് Xanten (Germany ) എന്ന സ്ഥലത്ത് ഒരു ഭവനം 2010-ൽ സ്ഥാപിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ സപ്പീരിയർ മദർ ആലീസ് ചൂണ്ടാട്ടിന്റെയും ടീം അംഗങ്ങളുടെയും ആലോചനയോടും, ആഗ്രഹപ്രകാരം 4 സിസ്റ്റേഴ്സ് അടങ്ങുന്ന ഒരു മഠം വിശുദ്ധ യൗസേ പിതാവിന്റെനാമത്തിൽ ആരംഭിച്ചു. രോഗിശുശ്രൂഷ മുഖ്യദൗത്യമായി 75 ആം നൂറ്റാണ്ടിൽ യൂറോപ്പിലെ Braunsberg എന്ന സ്ഥലത്ത് വാഴ്ത്തപ്പെട്ട Regina Portmann സ്ഥാപിച്ച St. Katharin sistersന്റെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനും തിരുസഭയിൽ ശുശ്രൂഷ ചെയ്യുന്നതിനുമായിട്ടാണ് ഇവിടെ നമ്മുടെ സാന്നിധ്യമുള്ളത്.ഈ ഹോസ്പിറ്റൽ സുപ്പീരിയർ sr Michaela നമ്മുടെ സഭ എസ്. എ.ബി.എസ് മായുള്ള ജോലി കരാറുകൾ, നിയമപ്രകാരംചെയ്ത ജോലി, പഠനം, സന്യാസ സമൂഹജീവിതം, എന്നിവയ്ക്കുള്ള സാധ്യതകളും സൗകര്യങ്ങളും ചെയ്തു തരുന്നു. Nursing ജോലിക്ക് പുറമേ Pastoral cure - ശുശ്രൂഷയ്ക്കും നമ്മെ നിയമിച്ചിട്ടുണ്ട്. ഇവിടുത്തെ സ്ഥാപനത്തിനും, പ്രദേശത്തിനും നമ്മുടെ ഭവനസമൂഹം ഇവിടെയുള്ളതിൽ ഇവിടുത്തെ ജനതയ്ക്കും Administration വേണ്ടിയുള്ളതാണ്. Xanten പ്രകൃതി മനോഹാരിതനിറഞ്ഞ ഒരു പ്രദേശമാണ്. ശുദ്ധ വായു കുറഞ്ഞ ഏരിയ ആണ്. കുതിരകൾ ധാരാളമുള്ളതും ലോകപ്രസിദ്ധമായ കുതിര മത്സരത്തിനു വേണ്ട കുതിരകളെ പരിശീലിപ്പിക്കുന്നതും, മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നതും ഇവിടെ സാധാരണമാണ്. ടൂറിസ്റ്റ് പ്രദേശമാണ്. റോമാക്കാർ Xanten -ൽ വാസമാക്കിയതിന്റെ, റോമൻകലകൾ, പുരാതന വസ്തുക്കൾ എന്നിവ കാണാൻ എല്ലാവർഷവും അനേകർ വന്നു പോകുന്നു.വിശുദ്ധ വിക്ടറും,സഹപ്രവർത്തകരുടെയും, കത്തീഡ്രൽ പള്ളി ഇവിടെ പ്രസിദ്ധമാണ്. വിശുദ്ധ നോബർട്ട് ഇവിടെ ജീവിക്കുകയും വചനപ്രഘോഷണം നടത്തുകയും ചെയ്തതിനാൽ Xanten വിശുദ്ധ നോബർട്ടിന്റെ പേരിലും അറിയപ്പെടുകയും വണങ്ങപ്പെടുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ തടങ്കലിൽ മരണപ്പെട്ട വിശുദ്ധ karlasens എന്ന വിശുദ്ധന്റെ കബറിടം ഇവിടുത്തെ കത്തീഡ്രലിൽ ഉണ്ട്.Katharin സിസ്റ്റേഴ്സ് നോടൊപ്പം നമ്മുടെ സഭയുടെ നുഖങ്ങൾ പാലിച്ചുകൊണ്ട്, രൂപത തലത്തിലും ഇടവക തലത്തിലും ജോലി- ഹോസ്പിറ്റൽ- തലത്തിലും സിസ്റ്റേഴ്സ് നല്ല സാക്ഷ്യം നൽകി മുന്നേറുന്നതിനാൽ ഇനിയും കൂടുതൽ സിസ്റ്റേഴ്സിനെ പ്രവർത്തനത്തിനായി ഇവർ ആവശ്യപ്പെടുന്നു.
Adoration convent Indische Anbetungsschwestern Sanktjosef Hospital GmpH Inder Hees4 46509 Xanten Germany
call0049 9882150
email