x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

House

St James Adoration Convent , Pazhoor

സെന്റ് ജെയിംസ് അഡറേഷൻ കോൺവെന്റ് പഴൂർ,ചരിത്രം. 1940കളുടെ ആരംഭത്തിൽ മധ്യതിരുവിതാംകൂറിൽനിന്നും, പഴൂരും പ്രാന്ത എത്തിയ കത്തോലിക്ക കുടുംബങ്ങൾ ഞായറാഴ്ച ആചരണത്തിന് ബത്തേരി പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. 1953ലാണ് പഴൂരിലെ സുറിയാനി കത്തോലിക്കർക്കായി ഇടവകയും, പള്ളിയും രൂപം കൊണ്ടത്. ഇടവകയിലെ പ്രേക്ഷിത പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും, ദേവജനത്തിന്റെ ഉന്നമനത്തിനും ഒരു സന്യാസിനി സമൂഹത്തിന്റെ സേവനം ആവശ്യമാണ് എന്ന് 1973 നവംബറിൽ ചേർന്ന് പള്ളി യോഗത്തിൽ അഭിപ്രായം ഉണ്ടായി. അതനുസരിച്ച് അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട മാത്യു തുരുത്തി പാറയിൽ അച്ഛൻ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ ഒരു ഭവനം ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചു. ബത്തേരി വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോർജ് കിഴക്കചാലിൽ അച്ചൻ ഇടപെട്ട് പാലയൂർ ഇട്ടൂപ്പി ന്റെ 3 ഏക്കർ 67 സെന്റ് സ്ഥലവും കെട്ടിടവും വിലയ്ക്ക് വാങ്ങി. ബത്തേരി മഠത്തിൽ താമസിച്ചുകൊണ്ട് രണ്ടുമാസം സിസ്റ്റർ എൽസ മരിയയുടെ മേൽനോട്ടത്തിൽ പറമ്പിലെ പണികൾ നടത്തിപ്പോന്നു. 1974 ജൂലൈ 15ന് അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവ് കെട്ടിടം വെഞ്ചിരിച്ച് സിസ്റ്റേഴ്സ് അവിടെ സ്ഥിരതാമസം തുടങ്ങി.സിസ്റ്റർ എൽസ മരിയ സുപ്പീരിയർ,ബ. കൊർണേലിയാമ്മ,ബത്തേരി സ്കൂളിൽ അധ്യാപികയായിരുന്ന സിസ്റ്റർ ആനി ആരിപ്പള്ളി എന്നിവർ അംഗങ്ങളായി പഴൂരിൽ ആദ്യഭവന സമൂഹം രൂപം കൊണ്ടു. ഈ ഭവനത്തിന്റെ ആരംഭ കാലത്ത് ബത്തേരി മഠത്തിന്റെ സുപ്പീരിയറും സഹോദരങ്ങളും വളരെ സഹായങ്ങൾ നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും മധ്യേ, താമസയോഗ്യമായ ഒരു ഭവനം പണിതീർക്കുവാൻ അന്നത്തെ സുപ്പീരി യറായിരുന്ന,സിസ്റ്റർ സെലിൻ തട്ടിൽ ഏറെ ക്ലേശിച്ചിട്ടുണ്ട്. പലരിൽ നിന്നും സംഭാവനയായി രൂപ സമാഹരിക്കുവാൻ സിസ്റ്റർ സെലിന് കഴിഞ്ഞു. കുരീത്തടംജോസ് ചാപ്പലിലേക്കുള്ള അൾത്താര ദാനമായി നൽകി. 1981 ഏപ്രിൽ മാസത്തിൽ പുതിയ കെട്ടിടം പണിപൂർത്തിയാക്കി അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവ് മഠത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നടത്തി. 1983 മുതൽ മഠത്തോട് ചേർന്ന് നഴ്സറി ക്ലാസുകൾ ആരംഭിച്ചു. കാക്കശ്ശേരി യാക്കോബ്, മഞ്ഞനാട്ട് മാണി, പാലയൂർ സ്റ്റീഫൻ, പാലയൂർഇട്ടൂപ്പ്,പു ളിയമ്മാക്കൽ മത്തായി,കുരുത്തടം ജോസ്, എന്നിവർ പഴൂർ മഠത്തിന്റെ ഉപകാരികളാണ്. മാറിമാറി വരുന്ന ഇടവക വികാരിമാർ സിസ്റ്റേഴ്സിന്റെ ആധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു. 1999 മെയ് മാസത്തിൽ ഈ ഭവനത്തിന്റെസിൽവർ ജൂബിലി ആഘോഷിച്ചു. ജൂബിലി പ്രമാണിച്ച് 25 മണിക്കൂർ പരസ്യാരാധനയിൽ ഇടവക ജനങ്ങൾ പങ്കുചേർന്നു. ഇടവകയിലെ പാവപ്പെട്ടവർക്ക് ഭവന നിർമ്മാണം, ചികിത്സാസഹായം, വിവാഹസഹായം, എന്നിവ പ്രോവിൻസിന്റെ സഹായത്തോടെ നൽകിവരുന്നു. സിസ്റ്റർ മെറിൻ ജോസ് മംഗലത്ത് (സുപ്പീരിയർ )സിസ്റ്റർ ലൂസിയ പഴയ പറമ്പിൽ, സിസ്റ്റർ തെരസ് ജോർജ് പള്ളിക്കൽ, സിസ്റ്റർ റോസ് പോൾ ചക്യത്ത്എന്നിവർ അടങ്ങിയ ഇപ്പോഴത്തെ ഭവന സമൂഹം ഇടവകയുടെ എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു.

Team Members

Team
Sr Lidiya Jose
Community Member
Team
Sr Lucia
Team
Sr Rose Paul
Team
Sr Merin Jose
Team
Sr Elizabeth

Address

place

St James Adoration Convent, Pazhoor, Cheeral P.O. Wayanad-673 592

call

04936262126

email