x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

House

Adoration Convent , Meenangady

ST.Thomas convent meenagadi. ( 1976) ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ ആരാധനാലയങ്ങളും വിവിധ സ്ഥാപനങ്ങളും തല ഉയർത്തി നിൽക്കുന്ന മീനങ്ങാടി വിവിധ സംസ്കാരങ്ങളുടെ സംഗമ സ്ഥാനമാണ്. കോഴിക്കോട് നിന്ന് മുസ്ലിമുകൾ മീൻ കച്ചവടം നടത്തിയിരുന്ന സ്ഥലമായ മീൻ അങ്ങാടി ക്രമേണ മീനങ്ങാടിയായി മാറി. തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളിൽ നിന്നാണ് കത്തോലിക്കർ ഈ പ്രദേശത്ത് കുടിയേറി വന്നത്. മീനങ്ങാടിയിൽ ഒരു ഭവനം സോഷ്യൽ വർക്ക് സെൻററിനു വേണ്ടി ആരംഭിക്കുവാൻസിസ്റ്റേഴ്സ്ആഗ്രഹിച്ചിരിക്കവേ, ബഹുമാനപ്പെട്ട ജോർജ് കഴിക്കച്ചാലിൽഅച്ഛൻറെ ശ്രമഫലമായി 2 ഏക്കർ 35 സെൻറ് സ്ഥലവും ഒരു ചെറിയ കെട്ടിടവും മഠത്തിനായി മെയിൻ റോഡിനോട് ചേർന്ന് വാങ്ങുവാൻ കഴിഞ്ഞു. 1976 മെയ് 1 ന് ഈഭവനം വെഞ്ചിരിച്ച് താമസം തുടങ്ങി. സിസ്റ്റർ എൽസി ഒറ്റതെങ്ങുങ്കൽസുപ്പീരിയർ ആയും, സിസ്റ്റ്ർ എലിസബത്ത് പുത്തൻപുരയ്ക്കൽ ,സിസ്റ്റർ മരിയ മലാന എന്നിവർ അംഗങ്ങളുമായി ഭവനസമൂഹം ആരംഭിച്ചു. വിൻസൻഷൻ സഭാ സമൂഹത്തിലെ വൈദികരാണ് സിസ്റ്റേഴ്സിന്‍റെ ആധ്യാത്മികമായ ആവശ്യങ്ങളും വിശുദ്ധ കുർബാനയും 1978 വരെ നടത്തി തന്നിരുന്നത്. ഞായറാഴ്ച ദിവസങ്ങളിൽ ബഥനി ആശ്രമത്തിലെ വൈദികരാണ് ദിവ്യബലി അർപ്പിച്ചിരുന്നത്. ഈ പ്രദേശത്തുള്ള കത്തോലിക്കരും മഠത്തിന്റെ ചാപ്പലിൽ വിശുദ്ധ കുർബന അർപ്പിക്കുവാൻ എത്തിയിരുന്നു. മഠത്തിന്റെ ആരംഭം മുതലേ നേഴ്സറി ക്ലാസും ആരംഭിച്ചു .പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ നേഴ്സറി പഠനം അനുവദിച്ചിരുന്നു .സിസ്റ്റർ എൽസി ഒറ്റത്തെങ്ങു ങ്കൽആയിരുന്നു ആദ്യത്തെ നഴ്സറി അധ്യാപിക. 1987 മുതൽ 1993 വരെ സാധു പെൺകുട്ടികൾക്ക് തൊഴിൽദാന പരിപാടിയായി സിസ്റ്റർ ലീന പുത്തൻപുരയുടെ നേതൃത്വത്തിൽ തയ്യൽ സെൻറർ നടത്തിയിരുന്നു. .1978 ല്‍ മഠത്തിനോട് ചേർന്ന് കിടന്നിരുന്ന സ്ഥലം TOR അച്ഛന്മാർ വാങ്ങുകയും അവിടെ ആശ്രമം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ആശ്രമത്തിന്റെ ചാപ്പലിൽ ഇടവക ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഞായറാഴ്ച ദിവ്യബലി അർപ്പിച്ചു തുടങ്ങി. 1984 ഡിസംബറിൽ മീനങ്ങാടി ഇടവകയാവുകയും പുതിയ വികാരിയായി ഫാദർ ബെൻബനൂ ട്ട് TOR നിയമിതനാവുകയും ചെയ്തു. പരിമിതമായ സൗകര്യം മാത്രം ഉണ്ടായിരുന്ന SABS ഭവനത്തിന് 1986 മാർച്ച് 8. ന് പുതിയ കെട്ടിടം പണിത് വെഞ്ചിരിപ്പ് കർമ്മം നടത്തി. സന്യാസികളുടെ ആത്മീയ വളർച്ചയ്ക്ക് വളരെ പ്രയോജനകരമായ മീനങ്ങാടിയിലെ അന്തരീക്ഷം ഒരു നോവിഷൃററ്ഭവനത്തിന് അനുയോജ്യമാണെന്ന് അധികാരികൾ മനസ്സിലാക്കി 1986 മുതൽ 1996 വരെ നോവിഷൃററുഭവനമായിമാറി നോവിസസിനുക്ലാസ് ,കുമ്പസാരം എന്നിവയ്ക്ക് അസീസി ഭവനത്തിലെ വന്ദ്യ വൈദികരുടെ സഹായവും ലഭിച്ചു. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ദേവാലയങ്ങളും ആചാരങ്ങളും കുടിയേറ്റ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തെ പ്രതികൂലമായി സ്വാധീനിച്ചിരുന്ന സാഹചര്യങ്ങൾ മനസ്സിലാക്കി രോഗി സന്ദർശനം ,ഭവന സന്ദർശനം ,ഇവ വഴി വ്യക്തികളെയും, കുടുംബങ്ങളെയും മനസ്സിലാക്കാനും സഹായിക്കാനും സിസ്റ്റേഴ്സ് ഉത്സാഹത്തോടെ ആരംഭം മുതൽ പ്രവർത്തിച്ചു. 1996 ബഹുമാനപ്പെട്ട പയസ് പുതുമന അച്ഛന്‍റെയും ,സുപ്പീരിയ സിസ്റ്റർ ഗ്രേസ് മരിയയുടെയും നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഡെവലപ്മെന്റ് പ്രോഗ്രാം ഇടവകയെ പരസ്പര സ്നേഹത്തിലും കൂട്ടായ്മയിലും കോർത്തിണക്കി. മീനങ്ങാടി ഇടവകയിൽ നിന്നും ആരാധന സഭയ്ക്ക് ദൈവം തന്ന നിധികളാണ് സിസ്റ്റർ തിരസ്മാത്യു പടിഞ്ഞാറക്കര ,സിസ്റ്റർ ലിജി പോൾ പുത്തൻവീട്ടിൽ, സിസ്റ്റർ റോസ്മിൻ പുളിക്കൽ ,സിസ്റ്റർ ഷാരോൺ ചാലിൽ എന്നിവ ർ

Team Members

Team
Sr Mary Vazhakattu SABS
Team
Sr Josia S.A.B.S
Team
Sr Lilly Agustine S.A.B.S
Community Member
Team
Sr Sabina S.A.B.S
Team
Sr Lissy Earathu S.A.B.S
Team
Sr Ancil Kattikkanayil S.A.B.S.
Community Member

Address

place

Adoration Convent, Meenangady, Meenangady P.O., 673 591

call

04936247627

email