We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Kleve ഭവനത്തിന്റെ ചരിത്രം ജർമ്മനിയിൽ franzikus sistersന്റെ ജനറലേറ്റിനോടു ചോർന്ന് 2006 ജൂലൈ 27- ന് ക്ലേവേ എന്ന സ്ഥലത്ത് നമ്മുടെ ഒരു ഭവനം ആരംഭിച്ചു. ഫ്രാൻസിസ്കുസ് സിസ്റ്റേഴ്സ് നോടൊപ്പം താമസിച്ച് അവരുടെ സ്ഥാപനമായ franziskushaus old age homeൽ ജോലി ചെയ്യുന്നതിനും അവരോടൊപ്പം വി.കുർബാനയിലും, പ്രർത്ഥനകളിലും പങ്കെടുകുന്നതിനുo നമുക്ക് ഭാഗ്യം ലഭിക്കുന്നു. നമ്മുടെ സഭയുടെ ചൈതന്യത്തിൽ ജീവികുന്നതിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും Mother General ആയിരുന്ന Rev. Sr. Hedwig നമുക്ക് അനുവദിച്ചു തരുകയും, സ്ഥാപനത്തിന്റെ അധികാരികൾ നമുക്ക് ചെയതു തരുകയും ചെയ്തു. ജനറലേറ്റ് ഭവനത്തിലെ പ്രായമായ സിസ്റ്റേഴ്സിനെ ശുശ്രൂഷിച്ച് അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുവാൻ ഇവിടെ സേവനം ചെയ്യുന്ന സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുക മാത്രമല്ല , അവരുടെ ആത്മീയ ആവശ്യങ്ങളായ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുക, വിശുദ്ധ കുർബാന കൊടുക്കുക, മരണാസന്നരായവരെ മരണത്തിന് ഒരുക്കുക തുടങ്ങിയ ആത്മീയ ആവശ്യങ്ങളിലും നാം പ്രത്യേകം ശ്രദ്ധിക്കുന്നു. നാളിതുവരെ ഇവിടെ സേവനം ചെയ്ത സിസ്റ്റേഴ്സ് , സിസ്റ്റർ ആൻസ് നെല്ലിക്കുന്നിൽ, സിസ്റ്റർ റെജിൻ ഇല്ലിമൂട്ടിൽ, സിസ്റ്റർ എൽസ പുന്നക്കുഴി , സിസ്റ്റർ റാണിറ്റ് അക്കപള്ളി, ജിഷ മേരി പള്ളികുന്നേൽ , സിസ്റ്റർ സെലിൻ മരിയ വെട്ടുവയലിൽ എന്നിവരാണ്. ഇവിടെ ഇടവകയിൽ സേവനം ചെയ്തിരുന്നവരായ മാനന്തവാടി രൂപതയിലെ വൈദികരായ Rev.Fr. Joseph Kallangamakel, Rev Fr. Francis Karippukattil എന്നിവർ Kleve ഭവനത്തിന്റെ ഉപകാരികളാണ്
Adoration Convent, Spyck Str.64 47533 Kleve, Germany
call004928219979855
emailholyfml@gmail.com