We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Little Flower Adoration Convent Adikolly. ആടിക്കൊല്ലി ഇടവക ജനങ്ങളുടെയും വികാരി റവ.ഫാ.മാത്യു പൈക്കാട്ടച്ചന്റെ യും നിരന്തരമായ അഭ്യർത്ഥനയുടെ ഫലമായി 1981 August 15-ാം തിയതി ആടിക്കൊല്ലി പള്ളി വക 4 ഏക്കർ സ്ഥലം വില കൊടുത്തു വാങ്ങുകയും August 17-ാം തിയതി പുതിയ ഭവനത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു. 1982 December 4ാം തിയതി അഭിവന്യ തൂങ്കുഴി പിതാവ് ഭവനം വെഞ്ചരിക്കുകയും ചെയ്തു. പുതിയ ഭവനത്തിന്റെ Superior സി. മേരി ബർത്തയോടെപ്പം സി.എലിസബത്ത് പുത്തൻ പുര, സി.റോസ് കരിനാട്ട്, സി. ഫിലോ മുളങ്ങാട്ടിൽ എന്നിവരും താമസം ആരം ഭിച്ചു. ഇടവകയുടെ നാനാവിധമായ വളർച്ചക്ക് വേണ്ടി ഭവനാംഗങ്ങൾ എല്ലാവരും ഒത്തൊരുമയോടെ പരിശ്രമിച്ചു. കിണർ കുഴിക്കാൻ വേണ്ടി 4 സെന്റ് സ്ഥലം വാങ്ങിയതടക്കം ഭവനത്തിന് 4 ഏക്കർ 4 സെൻറ് സ്ഥലമാണ് ഉള്ളത്. ആദ്യ അംഗങ്ങളെ പോലെ തന്നെ തുടർന്ന് വന്നവരും ദേവാലയത്തിലെ കാര്യങ്ങളും ഭവന സന്ദർശനങ്ങളും രോഗി സന്ദർശനവും നടത്തി കൊണ്ടിരിക്കുന്നു. ആടിക്കൊല്ലി ദേവമാത സ്ക്കൂളിൽ പഠിപ്പിക്കുകയും മതബോധനത്തിലും സംഘടന പ്രവർത്തനങ്ങളിലും സിസ്റ്റേഴ്സ് എല്ലാവരും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
Adoration Convent, Adikolly, Amarakuni P.O. Pulpally, Wayanad Dt., 673 579
call04936-240882
email